ജാക്കോബു : ആഫ്രിക്കയില്‍ ഇന്നലെ രാത്രി ഉണ്‌ടായ വാഹനാപകടത്തില്‍ രണ്‌ടു മലയാളി കന്യാസ്‌ത്രീകള്‍ മരിച്ചു. രണ്‌ടു പേരുടെ നില അതീവ ഗുരുതരം. ഹോളിഫാമിലി ജനറലേറ്റിന്റെ ആഫ്രിക്കയിലെ റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി എല്‍വീന സിഎച്ച്‌എഫ് (67), ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ കൃപാ പോള്‍ സിഎച്ച്‌എഫ് (34) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ സിസ്റ്റര്‍ ധന്യ ചിറ്റിലപ്പിള്ളി സിഎച്ച്‌എഫ് (52), സിസ്റ്റര്‍ ബിന്‍സി മരിയ സിഎച്ച്‌എഫ് (36) എന്നിവരുടെ നില അതീവ ഗുരുതരമാണ്. ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ കീഴിലുള്ള ഇരിങ്ങാലക്കുട കല്ലേറ്റുംങ്കര പാവനാത്മ പ്രൊവിന്‍സിലെ അംഗമാണ് സിസ്റ്റര്‍ ആനി എല്‍വീന. ഡല്‍ഹി പ്രൊവിന്‍സിലെ അംഗമാണ് സിസ്റ്റര്‍ കൃപ പോള്‍. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30നാണ് അപകടം ഉണ്‌ടായത്. വെസ്റ്റ് ആഫ്രിക്കയിലെ ജാക്കോബു എന്ന സ്ഥലത്തു നിന്നും കൊടിയാബേ എന്ന സ്ഥലത്തേക്ക് വാനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരിരുന്ന വാന്‍ മറിയുകയായിരുന്നു.
മരണമടഞ്ഞ സിസ്റ്റര്‍ ആനി എല്‍വീന മാള കവലക്കാട്ട് കുടുംബാഗവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ ഗണിതശാസ്‌ത്ര അധ്യാപികയുമായിരുന്നു. ആഫ്രിക്കയിലെ ജില്ലാ ആശുപത്രിയില്‍ നേഴ്‌സായി സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ കൃപാ പോള്‍ പേരാമ്പ്ര പന്തല്ലൂക്കാരന്‍ പൗലോസ് സാറാമ്മ ദമ്പതികളുടെ മകളാണ്.
No comments:
Post a Comment