കാഞ്ഞിരപ്പള്ളി: മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി സ്‌ഥാപക സെക്രട്ടറിയും
ഇന്‍ഫാം സ്‌ഥാപക ചെയര്‍മാനുമായ ഫാ. മാത്യു വടക്കേമുറി (70) അന്തരിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് 12.15-ന് എറണാകുളം അമൃതാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മേയ് 20-ന് മൂവാറ്റുപുഴയ്‌ക്കടുത്ത് വാഴക്കുളത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റതിനെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ കഴിഞ്ഞ 17-ന് അമൃത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
റബര്‍ കര്‍ഷകര്‍ക്കും ഹൈറേഞ്ച് മേഖലയിലെ മലയോര കര്‍ഷകര്‍ക്കുമായി നിരവധി പ്രസ്‌ഥാനങ്ങള്‍ ആരംഭിച്ച ഫാ. മാത്യു വടക്കേമുറി സേവന മേഖലയിലെ നിറസാന്നിധ്യമായിരുന്നു. വികസനം കടന്നുചെല്ലാത്ത മലയോര മേഖലകളില്‍ വൈദ്യുതിയും വെളിച്ചവുമെത്തിച്ചും അസംഘടിത മേഖലയിലെ കര്‍ഷകരെ സംഘടിപ്പിച്ച് ഉപജീവനം മാര്‍ഗങ്ങളൊരുക്കിയുമാണു ഫാ. മാത്യു വടക്കേമുറി ശ്രദ്ധേയനായത്.
മുണ്ടക്കയം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 6.30-ന് കാളകെട്ടി സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് കപ്പേളയില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. രാവിലെ എട്ടുമുതല്‍ തിങ്കളാഴ്‌ച രാവിലെ ആറുവരെ പാറത്തോട്ടിലുള്ള മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ആസ്‌ഥാനത്തും എട്ടുമുതല്‍ കൂവപ്പള്ളി സെന്റ് ജോസഫ് പാരീഷ് ഹാളിലും പൊതുദര്‍ശനത്തിനു വയ്‌ക്കും.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒന്നിന് കൂവപ്പള്ളിയിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. കൂവപ്പള്ളി വടക്കേമുറി പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്.

Rubbur sheet vilayidivil prathishedhicchu, rubber karshakre sanghadippikanum, vilyidivu thhdayanum Fr.Vadakkemury ude prravarthangal keralathile muzhuvan rubber karshakarum onnandamkam ormayil sookshikkum, marakkatha ormakalai.
ReplyDelete