Tuesday, 10 July 2012

എ.കെ.സി.സി. സംസ്ഥാന നേതൃത്വ ക്യാമ്പ്‌ 14, 15, തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍

എ.കെ.സി.സി. സംസ്ഥാന നേതൃത്വ ക്യാമ്പ്‌
14, 15, തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍
തൊടുപുഴ : അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വ ക്യാമ്പ്‌ ജൂലൈ 14, 15 തീയതികളില്‍ എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തുമെന്ന്‌ പ്രസിഡന്റ്‌ ജേക്കബ്‌ മുണ്ടയ്‌ക്കല്‍, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം എന്നിവര്‍ അറിയിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നിന്‌ എ.കെ.സി.സി. ദശാബ്‌ദങ്ങളിലൂടെ എന്ന വിഷയത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌ ബേബിച്ചന്‍ എര്‍ത്തയില്‍ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ നടക്കുന്ന സമ്മേളനം എ.കെ.സി.സി. ബിഷപ്പ്‌ ലഗേറ്റ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ജേക്കബ്‌ മുണ്ടയ്‌ക്കല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്‌ടര്‍ ഫാ. ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, സംസ്ഥാന ട്രഷറര്‍ ടോമിച്ചന്‍ അയ്യരുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം 4.30ന്‌ സമുദായം ഒരുമയോടെ മുന്നോട്ട്‌ എന്ന വിഷയത്തില്‍ കോതമംഗലം രൂപത ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ്ജ്‌ ഒലിയപ്പുറം പ്രബദ്ധം അവതരിപ്പിക്കും. എറണാകുളം അങ്കമാലി അതിരൂപതാ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ വടശ്ശേരി, ചങ്ങനാശ്ശേരി അതിരൂപത ജനറല്‍ സെക്രട്ടറി സൈബി അക്കര എന്നിവര്‍ പ്രസംഗിക്കും. 5.30ന്‌ വളരാനും വളര്‍ത്താനും എ.കെ.സി.സി. ഒരു കൈത്താങ്ങ്‌ എന്ന വിഷയത്തില്‍ സംസ്ഥാന ഡയറക്‌ടര്‍ ഫാ. ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി പ്രബന്ധം അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ടോണി ജോസഫ്‌, പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയില്‍, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ്‌ വര്‍ഗീസ്‌ മാവേലി തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 7.15ന്‌ സംഘടന പ്രവര്‍ത്തനത്തിലെ മാനുഷികമുഖം എന്നവിഷയം എറണാകുളം അങ്കമാലി അതിരൂപത ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി വി. വി. അഗസ്റ്റ്യന്‍ അവതരിപ്പിക്കും. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ജില്‍മോന്‍ മഠത്തില്‍, സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ്‌ കൂരമറ്റം തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 8.30ന്‌ കേരള വികസനത്തിന്‌ സഭയുടെ സംഭാവനയും സഭയുടെ ഇന്നത്തെ പ്രസക്തിയും എന്ന വിഷയം കേരള വിവരാവകാശ കമ്മിഷനംഗം ഡോ. കുര്യാസ്‌ കുമ്പളക്കുഴി അവതരിപ്പിക്കും. കോതമംഗലം രൂപത പ്രസിഡന്റ്‌ ജിബോയിച്ചന്‍ വടക്കന്‍, ഇടുക്കി രൂപത ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ്‌ കോയിക്കല്‍ തുടങ്ങിവര്‍ പ്രസംഗിക്കും.
ഞായറാഴ്‌ച രാവിലെ 8.30ന്‌ സംഘടന പ്രവര്‍ത്തനത്തില്‍ മാധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയം ദീപിക അസോസിയേറ്റ്‌ എഡിറ്റര്‍ റ്റി. സി. മാത്യു അവതരിപ്പിക്കും. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. വി. എ. വര്‍ഗീസ്‌, പാല രൂപത ജനറല്‍ സെക്രട്ടറി രാജീവ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. 9.45ന്‌ അല്‍മായ പ്രാധിനിത്യം സഭയില്‍ എന്ന വിഷയം സീറോ മലബാര്‍ സഭ വക്താവ്‌ ഫാ. പോള്‍ തേലക്കാട്ട്‌ അവതരിപ്പിക്കും. മാനന്തവാടി രൂപത പ്രസിഡന്റ്‌ തോമസ്‌ ആര്യമണ്ണില്‍, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബേബി പെരുമാലില്‍, ഇടുക്കി രൂപത പ്രസിഡന്റ്‌ ജോസഫ്‌ കുര്യന്‍ ഏറമ്പടം, പാലാ രൂപത പ്രസിഡന്റ്‌ സാജു അലക്‌സ്‌, എറണാകുളം അങ്കമാലി അതിരൂപത ഡയറക്‌ടര്‍ ഫാ. ജോസ്‌ തച്ചില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, തൃശൂര്‍, ഇരിങ്ങാലക്കുട, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല, ഇടുക്കി, കോതമംഗലം, എറണാകുളം രൂപതകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ ക്യാമ്പില്‍ പങ്കെടുക്കുന്നത്‌. കേരളത്തിന്‌ പുറത്ത്‌ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്‌.